ഡിസംബര്‍ മുതല്‍ 24 മണിക്കൂറും ആര്‍.ടി.ജി.എസ് വഴി പണമിടപാട് നടത്താം

സ്വലേ

Oct 09, 2020 Fri 04:51 PM

ഡിസംബർ മുതൽ എല്ലാ ദിവസവും 24 മണിക്കൂർ ആർ.ടി.ജി.എസ് വഴി തത്സമയ പണമിടപാട് നടത്താം. എൻ.ഇ.എഫ്.ടി യിലൂടെ 24 മണിക്കൂറും പണമിടപാടിനുള്ള സൗകര്യം ഏർപ്പെടുത്തിയതിനുപിന്നാലെയാണ് ആർബിഐ പുതിയ തീരുമാനമെടുത്തത്. 

പ്രവൃത്തിദിവസങ്ങളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് ഈ സംവിധാനമുപയോഗിച്ച് പണമിടപാട് നടത്താൻ കഴിഞ്ഞിരുന്നത്. മാത്രമല്ല അവധി ദിവസങ്ങളിൽ ഈ സൗകര്യവും ഇല്ലായിരുന്നു. ഓൺലൈനിൽ ട്രാൻസ്ഫറായി രണ്ടുലക്ഷം രൂപവരെയാണ് എൻ.ഇ.എഫ്.ടി വഴി ചെയ്യാൻ സാധിക്കുക. ഇടപാട് രണ്ടുലക്ഷത്തിൽ കൂടുതലാണെങ്കിൽ ആർ.ടി.ജി.എസാണ് പ്രയോജനപ്പെടുത്തുന്നത്. പല ബാങ്കുകളും 10 ലക്ഷമെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.

എൻ.ഇ.എഫ്.ടി സേവനം സൗജന്യമാണെങ്കിലും ആർ.ടി.ജി.എസ് ഇടപാടിന് സേവന നിരക്ക് ഈടാക്കുന്നുണ്ട്. ഈ നിരക്ക് ഓരോ ബാങ്കുകളിലും വ്യത്യസ്തമാണ്. 

  • HASH TAGS
  • #online
  • #Money transfer
  • #Rtgs