തൃശ്ശൂരില്‍ കൊലക്കേസ് പ്രതിയെ ഒരു സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നു

സ്വലേ

Oct 10, 2020 Sat 02:56 PM

തൃശ്ശൂര്‍: മാങ്ങാട്ടുകരയിൽ കൊലക്കേസ് പ്രതിയെ കാറിൽനിന്ന് വിളിച്ചിറക്കിയശേഷം  ഒരു സംഘം വെട്ടിക്കൊന്നു. അന്തിക്കാട് ആദർശ് കൊലക്കേസിലെ പ്രതി മുറ്റിച്ചൂർ സ്വദേശി നിധിനെ(28)യാണ് അജ്ഞാത സംഘം വെട്ടിക്കൊന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


അക്രമികൾ മറ്റൊരു വാഹനംകെണ്ട് നിധിൻ സഞ്ചരിച്ച കാറിൽ ഇടിക്കുകയും ശേഷം നിധിനെ കാറിൽനിന്നിറക്കി റോഡിൽ വെട്ടിവീഴ്ത്തി. തുടർന്ന് മറ്റൊരു കാറിൽ രക്ഷപ്പെട്ടു. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ  ജൂലായിലാണ് അന്തിക്കാട് താന്ന്യം സ്വദേശി ആദർശിനെ കൊലപ്പെടുത്തിയത്. ആദർശിനെ കൊലപ്പെടുത്തിയവരെ രക്ഷിക്കാൻ ശ്രമിച്ചതും ഒളിവിൽ കഴിയാൻ സഹായിച്ചതുമായ കാരണത്താല്‍ ഈ കേസിലെ എട്ടാം പ്രതിയായിരുന്നു നിധിൻ.

  • HASH TAGS
  • #kerala
  • #murder
  • #trissur

LATEST N