യോഗി ആദിത്യനാഥിനെതിരെ രാഹുല്‍: ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല

സ്വലേ

Oct 11, 2020 Sun 01:30 PM

ന്യൂഡല്‍ഹി: ഹാഥ്റാസിൽ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. യുപി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലീസും ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തിലാണ് രാഹുൽ ഇങ്ങനെ ട്വീറ്റ് ചെയ്തത്. രാജ്യത്തെ ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും പല ഇന്ത്യക്കാരും പരിഗണിക്കുന്നില്ലെന്നതാണ് സത്യമെന്നും മറ്റുപല ഇന്ത്യക്കാര്‍ക്കെന്നപോലെ അവളും അവർക്ക് ആരുമല്ല എന്നും രാഹുൽ ട്വീറ്റിലൂടെ അറിയിച്ചു. ബിബിസിയുടെ റിപ്പോർട്ട് സഹിതമായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.


യു.പി പോലീസ് ആദ്യഘട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായില്ലെന്ന വാദമാണ്  ഉന്നയിച്ചത്. പിന്നീടാണ് പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാല്‍ യു.പി പോലീസ് പെൺകുട്ടി ഇത്തരത്തിലുള്ള മൊഴി  നൽകിയില്ലെന്ന വാദം ഉന്നയിച്ചു. ഇതിനോടൊപ്പം മാധ്യമങ്ങള്‍ക്കും മറ്റും ഹാഥ്റാസിലേക്ക് വിലക്കേര്‍പ്പെടുത്തി.

  • HASH TAGS
  • #YogiAdityanath
  • #rahulghandi
  • #Hathras