സംസ്ഥാനത്ത് ഇന്ന്‌ 105 ആരോഗ്യ പ്രവര്‍ത്തകറടക്കം 9347 പേര്‍ക്ക് കോവിഡ്

സ്വലേ

Oct 11, 2020 Sun 06:28 PM

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്. സ്ഥിരീകരിച്ചു. 25 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലം രേഖപ്പെടുത്തിയത്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകളാണ് പരിശോധിച്ചത്.  മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് . 25 മരണങ്ങളൾ ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1003 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


  

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  ഇതോടെ 96,316 പേരാണ് രോഗം സ്ഥ