യുഎസ് ആര്‍മിയുടെ ആയുധങ്ങള്‍ ഒരു മണിക്കൂറിനകം ലോകത്തെവിടെയുമെത്തിക്കാൻ പുതിയ റോക്കറ്റ് നിർമ്മിക്കുന്നു

സ്വലേ

Oct 11, 2020 Sun 09:41 PM

വാഷിങ്ടൺ: സ്പെയ്സ് എക്സുമായി സഹകരിച്ച് സൈന്യത്തിന്റെ ആയുധങ്ങൾ ഒരു മണിക്കൂറിനുള്ളില്‍  ലോകത്തെവിടെയും എത്തിക്കാൻ കഴിയുന്ന റോക്കറ്റ് നിർമ്മിക്കാനൊരുങ്ങി യു.എസ് ആർമി. ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ് പെന്റഗണുമായി മിസൈൽ ട്രാക്കിങ് സാറ്റലൈറ്റുകൾ വികസിപ്പിക്കാനുള്ള കരാർ  ഒപ്പുവച്ചതിന് പുറകെയാണ് പുതിയ മിസൈൽ വികസനം സംബന്ധിച്ച വിവരങ്ങൾ. 2021 ൽ റോക്കറ്റിൻ്റെ പ്രാഥമിക പരീക്ഷണങ്ങൾ നടത്തും.മണിക്കൂറിൽ 590 മൈൽ വേഗത്തിൽ പറക്കാൻ കഴിവുള്ള ചരക്ക് വിമാനമാണ് സി - 17 ഗ്ലോബ്മാസ്റ്റർ. മണിക്കൂറിൽ 7500 മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന റോക്കറ്റാണ് സ്പെയ്സ് എക്സ് നിർമിക്കാൻ ഒരുങ്ങുന്നത്. ഇതനുസരിച്ച് വെറും ഒരുമണിക്കൂറിനുള്ളില്‍ പുതിയ റോക്കറ്റ് സി - 17 ഗ്ലോബ്മാസ്റ്റർ വഹിക്കുന്ന 74,000 കിലോഗ്രാം ആയുധങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി സാധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വെല്ലുവിളികളും ചെലവും സംബന്ധിച്ച കാര്യങ്ങള്‍ സ്പെയ്സ് എക്സ് വിലയിരുത്ത