പോള്‍ മില്‍ഗ്രോമിനും റോബര്‍ട്ട് വില്‍സണും സാമ്പത്തികശാസ്ത്ര നോബല്‍ പുരസ്കാരം

സ്വലേ

Oct 12, 2020 Mon 05:24 PM

സ്റ്റോക്ക്ഹോം: 2020ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്കാരം അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ പോൾ മിൽഗ്രോകും, റോബർട്ട് വിൽസണും കരസ്ഥമാക്കി. ലേല സിദ്ധാന്തവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്കാരം. 


ലേല സിദ്ധാന്തത്തിൽ പരിഷ്കരണം കൊണ്ടുവരികയും പുതിയ ലേല ഘടനകൾ കണ്ടെത്തിയതുമാണ് പുരസ്കാരം ഇവർക്ക് നൽകാൻ കാരണമെന്ന്‌ നോബൽ നിർണയ സമിതി പറഞ്ഞു. ഏകദേശം1.1 ദശലക്ഷം ഡോളറാണ് സമ്മാനത്തുക.

മിൽഗ്രോമിന്റെയും വിൽസണിന്റെയും ലേലവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾ ലോകമെമ്പാടുമുള്ള വിൽപനക്കാർക്കും ഉപഭോക്താക്കൾക്കും നികുതിദായകർക്കും പ്രയോജനകരമാണെന്നും പുരസ്കാര നിർണയ സമിതി വിലയിരുത്തി

  • HASH TAGS
  • #Nobel prize

LATEST NEWS