ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ 2021 തുടക്കത്തിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

സ്വലേ

Oct 13, 2020 Tue 03:11 PM

ന്യൂഡൽഹി: ഇന്ത്യയിൽ 2021 തുടക്കത്തില്‍ കോവിഡ്  പ്രതിരോധ വാക്സിൻ  ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. ഒന്നിലധികം സ്രോതസ്സുകളിൽനിന്ന് വാക്സിൻ ലഭ്യമാകുമെന്നാണ് മന്ത്രി പറഞ്ഞത്. വാക്സിൻ ആദ്യം ആർക്കാണ് ലഭ്യമാക്കേണ്ടത് എന്നുതുടങ്ങി രാജ്യത്ത്  വിതരണം നടത്തുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ ഇതിനകം തന്നെ വിദഗ്ധ സംഘം രൂപപ്പെടുത്തുകയും ആസൂത്രണങ്ങൾ നടത്തുകയും ചെയ്തു.നാലുകോവിഡ് പ്രതിരോധ വാക്സിനുകളുടെ ട്രയലുകളാണ് നിലവിൽ ഇന്ത്യയിൽ നടക്കുന്നത്. രാജ്യത്തെ ജനസംഖ്യ കണക്കിലെടുത്ത് ഒരു വാക്സിന് മാത്രമായോ ഒരു വാക്സിൻ ഉല്പാദകർക്ക് മാത്രമായോ ഇന്ത്യയുടെ ആവശ്യം നിറവേറ്റാനാകില്ല. അതുകൊണ്ടുതന്നെ ലഭ്യതയുടെ അടിസ്ഥാനത്തിൽ നിരവധി വാക്സിനുകൾ രാജ്യത്ത് ലഭ്യമാക്കുന്നതിനുളള സാധ്യത വിലയിരുത്താൻ സന്നദ്ധരാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

  • HASH TAGS
  • #healthminister
  • #Covid
  • #Vaccine