വീട്ടില്‍ കയറി ദളിത് സഹോദരിമാര്‍ക്ക് നേരേ അജ്ഞാതൻ്റെ ആസിഡ് ആക്രമണം

സ്വലേ

Oct 13, 2020 Tue 04:28 PM

ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്ന് ദളിത് സഹോദരിമാർക്ക് നേരേ ആസിഡ് ആക്രമണം.  ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരേ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി ആസിഡ് ഒഴിക്കുകയായിരുന്നു. മൂന്നുപേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സഹോദരിമാരായ പെൺകുട്ടികൾ ഒരുമിച്ച് ഉറങ്ങുമ്പോളാണ് ടെറസിലൂടെ വീട്ടിൽ കയറിയ അക്രമി  ഇവർക്ക് നേരേ ആസിഡ് ഒഴിച്ചത്. അതിനുശേഷം കടന്നുകളഞ്ഞു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ പിതാവാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. 17 കാരിയായ പെണ്‍കുട്ടിക്ക് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഈ മകളുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നതെന്ന്  പിതാവ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസും ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും  സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബാംഗങ്ങളിൽ നിന്നെല്ലാം പോലീസ് മൊഴിയെടുത്തു. കുടുംബത്തെ അറിയുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

  • HASH TAGS
  • #Acid attack
  • #Utharpradesh
  • #Sisters