ഒക്ടോബർ 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

സ്വലേ

Oct 15, 2020 Thu 01:05 PM

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഉത്തരവിറക്കുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിനെതുടർന്നാണ് അദ്ദേഹം ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കിയത്. എന്നാൽ ഇ.ഡിയ്ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയോട് ഇതുവരെ ഇയാളുടെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും അക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും പിന്നെന്തിനാണ് ഇത്തരത്തിലൊരു സംരക്ഷണമെന്നും ചോദിച്ചു. സ്വര്‍ണ്ണകടത്ത് വലിയ കേസാണെന്നും, സ്വാധീനമുള്ള കുറെ ആളുകൾ ഇതിന്‌ പുറകില്‍ ഉണ്ടെന്നും വ്യക്തമാക്കി മുൻകൂർ ജാമ്യാപേക്ഷയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നും ഇ.ഡി. ആവശ്യപ്പെട്ടു.

  • HASH TAGS
  • #goldsmuggling
  • #shivashankar

LATEST NEWS