ബിസിനസ് നശിച്ചെന്ന് സന്തോഷ് ഈപ്പന്‍, ലൈഫ് മിഷൻ പദ്ധതി ഉപേക്ഷിക്കുന്നു

സ്വലേ

Oct 15, 2020 Thu 05:44 PM

കൊച്ചി: ലൈഫ് മിഷൻ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ നേടിയത് ടെണ്ടർ നൽകിയല്ലെന്നും വാഗ്ദാനം ചെയ്ത എട്ട് കോടി 60 ലക്ഷം കോൺസുലേറ്റ് നൽകിയില്ലെന്നും  സന്തോഷ് ഈപ്പൻ വ്യക്തമാക്കി.സന്ദീപ് നായരാണ് ലൈഫ് മിഷൻ പദ്ധതിയുടെ ചർച്ച തുടങ്ങിവെച്ചതെന്നും  ചേമ്പറിൽ വെച്ച് ശിവശങ്കറാണ് ലൈഫ് മിഷൻ അധികൃതരുമായി തന്നെ പരിചയപ്പെടുത്തിയതെന്നും ഈപ്പന്‍ പറഞ്ഞു. 20 കോടി 60 ലക്ഷം രൂപയുടെ പദ്ധതിയിൽ ഇനി എട്ട് കോടി രൂപ കിട്ടാനുണ്ടെന്നും അത് എന്ന് കിട്ടുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും, പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും അറിയിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ ടെണ്ടർ നടപടികൾ ഉണ്ടായിരുന്നില്ലെന്ന കാര്യവും  സന്തോഷ് ഈപ്പൻ സമ്മതിച്ചു. കോൺസുലേറ്റിൽ പോയപ്പോൾ ഈജിപ്ഷ്യൻ പൗരൻ നേരിട്ട് പണം ചോദിച്ചുവെന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കി. ചർച്ചകൾക്ക് വേണ്ടിയാണ് യുഎഇ കോൺസുലേറ്റിലേക്ക് പോയതെന്നും സ്വപ്നയുമായും ചർച്ച നടത്തിയിരുന്നു എന്നും ഈപ്പന്‍ പറഞ്ഞു.

  • HASH TAGS
  • #Lifemission