വിജയ് സേതുപതിയും മകനും ഒന്നിച്ച സിനിമ 'സിന്ധുബാദ്' ട്രയിലര്‍ പുറത്ത്

സ്വന്തം ലേഖകന്‍

Jun 17, 2019 Mon 11:06 PMവിജയ് സേതുപതിയും മകനും ഒന്നിക്കുന്ന സിന്ധുബാദ് ട്രയിലര്‍ പുറത്തിറങ്ങി. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് 'സിന്ധുബാദ്'. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂണ്‍ 21ന് തിയേറ്ററുകളിലെത്തും. വിജയ് സേതുപതിയുടെ മകന്‍ സൂര്യ ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. അഞ്ജലിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.


പന്നിയാറും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എസ്യു അരുണ്‍ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും റൂബെന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. എസ് എന്‍ രാജരാജന്‍, ഷാന്‍ സുദര്‍ശന്‍ എന്നിവരാണ് കെ പ്രൊഡക്ഷന്‍സിന്റെയും വന്‍സന്‍ മൂവീസിന്റെയും ബാനറുകളില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എസ് യു അരുണ്‍ കുമാറാണ് ഈ ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.


  • HASH TAGS
  • #vijaysethupathy
  • #sidhubhadh
  • #triler
  • #newrelease