മസ്തിഷ്‌കജ്വരം ബാധിച്ച്‌ മരിച്ച കുട്ടികളുടെ എണ്ണം 107 ആയി

സ്വ ലേ

Jun 18, 2019 Tue 05:49 PM

പാറ്റ്‌ന: ബിഹാറിലെ മുസഫര്‍ നഗറില്‍   മസ്തിഷ്‌കജ്വരം ബാധിച്ച്‌ മരിച്ച കുട്ടികളുടെ എണ്ണം 107 ആയി. 11 കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതിരോധ നടപടികള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംഭവത്തില്‍  വിശദീകരണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു.


  • HASH TAGS
  • #മസ്തിഷ്‌കജ്വരം