ഭീകരാക്രമണം മഹത്വവല്‍കരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 21 മാസം തടവറ

സ്വ ലേ

Jun 18, 2019 Tue 06:07 PM

ന്യൂസിലാന്റിലെ മുസ്ലീം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത ആള്‍ക്ക് 21 മാസം ജയില്‍ ശിക്ഷ വിധിച്ചു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഫിലിപ് ആര്‍പ്സ് എന്ന ബിസിനസുകാരെനെയാണ് കോടതി ശിക്ഷിച്ചത്.


മതപരവും വംശീയവുമായ വിദ്വേഷത്തിന്റെ മറവില്‍ നടന്ന കൂട്ടക്കൊലയെ മഹത്വപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ കുറ്റമെന്നും കോടതി വ്യക്തമാക്കി.


മാര്‍ച്ച് 15 നാണ് ന്യൂസിലാന്‍ഡിലെ പള്ളിയില്‍ വെടിവയ്പ്പ് നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ആക്രമി തന്നെ ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഈ വീഡിയോയാണ് ഫിലിപ്പ് ആര്‍പ്സ് എന്നയാള്‍ പ്രചരിപ്പിച്ചത്. ഇത് ഇയാള്‍ സമ്മതിക്കുയും ചെയ്തു.


  • HASH TAGS
  • #newziland