തൊണ്ടയിലെ ക്യാന്‍സര്‍; പുകവലി,മദ്യപാനം , ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ രോഗ കാരണങ്ങൾ

സ്വ ലേ

Jun 18, 2019 Tue 06:40 PM

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകകളിൽ ഇന്ന് കണ്ടു വരുന്ന രോഗമാണ് തൊണ്ടയിലെ ക്യാൻസർ.  ഇന്ന് പുരുഷന്മാരില്‍ വ്യാപകമായി കണ്ടു വരുന്ന ഒരു ക്യാന്‍സര്‍ കൂടിയാണ് ഇത്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അര്‍ബുദത്തിന് പ്രധാന കാരണം. പെട്ടെന്ന് തിരിച്ചറിയാതെ പോകുന്ന ഒന്നാണ് തൊണ്ടയിലെ ക്യാന്‍സറെന്നതിനാല്‍ മരണ നിരക്ക് ഉയരുന്നതിനും ഇത് കാരണമാകുന്നു. 


തൊണ്ടയിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങൾ 

കടുത്ത ചുമ, ഭക്ഷണം ഇറക്കുവാനുള്ള പ്രയാസം, ശബ്ദമാറ്റം, വായിലെ മുറിവുകള്‍, ചെവിവേദന തുടങ്ങിയവ  ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. ഭക്ഷണം ഇറക്കാന്‍ പ്രയാസം നേരിടുന്നത് തൊണ്ടയിലെ ക്യാന്‍സറിന്റെ ലക്ഷണമാണ്. ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സ തേടുക. ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയും ശ്രദ്ധിക്കേണ്ടതാണ്. 


  • HASH TAGS
  • #ക്യാന്‍സര്‍