ചുളുവില്‍ ഒരു അപ്പൂപ്പനായല്ലെ, ചെലവുണ്ടേ... കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ

സ്വ ലേ

Jun 18, 2019 Tue 07:40 PM

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ദുബായിലെ ബാര്‍ ഡാന്‍സര്‍ പരാതി നല്‍കിയിരുന്നു. ബിനോയ് ബാലകൃഷ്ണനുമായുള്ള ബന്ധത്തില്‍ തനിക്ക് എട്ടുവയസുള്ള മകനുണ്ടെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് കോടിയേരിയുടെ  ഫേസ്ബുക്ക് പേജ്  ട്രോളുകൾ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.  അപ്പൂപ്പനായതില്‍ ചെലവ് ചോദിച്ചാണ് മിക്ക ട്രോളുകളും വന്നിരിക്കുന്നത്.

  'ചുളുവില്‍ ഒരു അച്ചാച്ചന്‍ ആയില്ലേ ചെലവ് ചെയ്യണം',
 'വീണ്ടും അപ്പൂപ്പന്‍ ആയ സഖാവിന് വിപ്ലവ അഭിവാദ്യങ്ങള്‍', 
കൊച്ചുമോനെ കാണെണ്ടേ' എന്നിങ്ങനെ നിരവധി കമന്റുകളാണ് കോടിയേരിയുടെ  ഫേസ്ബുക് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.

  • HASH TAGS