മോദിജി നിങ്ങളുടെ കര്‍മ്മം നിങ്ങളെ കാത്തിരിക്കുന്നു : രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍

May 05, 2019 Sun 08:53 AM

 ഡല്‍ഹി : രാജീവ് ഗാന്ധിയെ വിമര്‍ശിച്ച നരേന്ദ്രമോദിക്ക് ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധിയുടെ മറുപടി. രാജീവ് ഗാന്ധിയുടെ ഭരണക്കാലം അഴിമതി നിറഞ്ഞതെന്ന മോദിയുടെ വിമര്‍ശനത്തിന് ആണ് രാഹുല്‍ ട്വീറ്റ് ചെയ്ത് മറുപടി പറഞ്ഞത്.

മോദി ജി യുദ്ധം കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ കര്‍മ്മം നിങ്ങളെ കാത്തുനില്‍ക്കുന്നു. നിങ്ങളെ ക്കുറിച്ചുള്ള നിങ്ങളുടെ വിശ്വാസങ്ങള്‍ എന്റെ അചഛനുനേരെ ഉയര്‍ത്തിയത് കൊണ്ട് നിങ്ങള്‍ക്ക് രക്ഷപെടാന്‍ ആവില്ല. ഒരുപാട് ഇഷ്ടത്തോടെ ആലിംഗനത്തോടെ രാഹുല്‍.

 രാഹുലിനെ എതിരെ ആഞ്ഞടിച്ച് മോദിയും മോദിക്ക് മറുപടി പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുമാണ് ഇപ്പോഴത്തെ രാഷ്ട്രിയ ചര്‍ച്ചാ വിഷയം


  • HASH TAGS
  • #rahulghandhi
  • #naredramodi