ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു

സ്വ ലേ

Jun 18, 2019 Tue 09:29 PM

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം.തെരുവില്‍ അലഞ്ഞു തിരിഞ്ഞിരുന്ന ജയചന്ദ്രനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

 

ഭക്ഷണം കഴിക്കാതെ അവശനായ ഇയാളെ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തകരായ സന്ദീപ് പോത്താനി സല്‍മ സജിന്‍ എന്നിവര്‍ ചേര്‍ന്ന് പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തില്‍ എത്തിച്ചു. പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സഹോദരനെ കാണാൻ  ബാലചന്ദ്രന്‍ ചുള്ളിക്കാട് അഗതിമന്ദിരത്തില്‍ എത്തിയിരുന്നു 

  • HASH TAGS
  • #ജയചന്ദ്രന്‍