ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി; രോഗികളെ പിഴിഞ്ഞ് സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍

സ്വ ലേ

Jun 18, 2019 Tue 11:10 PM

കാസര്‍കോട്: ശസ്ത്രക്രിയ നടത്താന്‍ രോഗികളില്‍നിന്ന് കൈക്കൂലി വാങ്ങി സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍. ഹെര്‍ണിയ അസുഖവുമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ രോഗികളില്‍ നിന്നാണ് സുനില്‍ ചന്ദ്ര, വെങ്കിടഗിരി എന്നീ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങി വിവാദത്തിലായത്. ശസ്ത്രക്രിയ നടത്തുന്നതിനായി ഇരുവരും 5,000 രൂപയോളം രോഗിയില്‍ നിന്നും കൈപറ്റുകയായിരുന്നു.

സ്വകാര്യ ന്യൂസ് ചാനലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആരോപണവും നില നില്‍ക്കുന്നുണ്ട്.

  • HASH TAGS
  • #governmentdocters