മോളി കണ്ണമാലിയ്ക്ക് 'അമ്മ' വീട് നിര്‍മ്മിച്ച്‌ നല്‍കും

സ്വ ലേ

Jun 18, 2019 Tue 11:10 PM

കൊച്ചി: സിനിമയിലൂടെയും  സീരിയലിലൂടെയും നമ്മെ പൊട്ടി ചിരിപ്പിച്ച കലാകാരിയാണ്  മോളി കണ്ണമാലി. എന്നാൽ ജീവിതത്തിൽ അവർ കരയുകയായിരുന്നു . കേറി കിടക്കാൻ ഒരു വീടില്ല ഈ കലാകാരിക്ക് . മോളി കണ്ണമാലിക്ക്   താരസംഘടനയായ 'അമ്മ വീട് നിര്‍മ്മിച്ച്‌ നല്‍കാനൊരുങ്ങി മുന്നോട്ട് വന്നിട്ടുണ്ട് .മോളിയുടെ ദുരിതമറിഞ്ഞ സംഘടന കലാകാരിയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്ത ഒരു കൂര പോലുമില്ലാതെ കഷ്ടപ്പെടുന്ന മോളിയുടെ ദുരിതജീവിതം സോഷ്യൽ മീഡിയയിൽ വാര്‍ത്തയായിരുന്നു .


ജൂണ്‍ ഒന്നിന് ചേര്‍ന്ന 'അമ്മ'യുടെ എക്‌സിക്യുട്ടീവ് കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തതായി 'അമ്മ' സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നിലവില്‍ 'അമ്മ'യില്‍ അംഗമല്ലാത്ത മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ച്‌ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത് . എറണാകുളം കണ്ണമാലി പുത്തന്‍തോട് പാലത്തിനടുത്തുള്ള കൊച്ചുകൂരയിലാണ് മലയാളികളെ ഏറെ ചിരിപ്പിച്ച ഈ കലാകാരിയുടെ താമസം

  • HASH TAGS
  • #മോളി കണ്ണമാലി