ബിനോയ് കോടിയേരിക്കെതിരെ യുവതി ആദ്യം പരാതി നല്‍കിയത് സിപിഎം കേന്ദ്രനേതൃത്വത്തിന്

സ്വ ലേ

Jun 19, 2019 Wed 06:06 PM

ന്യൂഡല്‍ഹി:  ബിനോയ് കോടിയേരിക്കെതിരെ സി പി എം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന്  കത്ത്  മുഖേന യുവതി പരാതി നല്‍കിയിരുന്നു .പോലീസിന് പരാതി നൽകും മുന്നേ സി പി എം കേന്ദ്രനേതൃത്വത്തിനാണ് യുവതി പരാതി നൽകിയതെന്നാണ് ലഭിക്കുന്ന വിവരം.
വിഷയം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ട്. ജൂണ്‍ പതിമൂന്നിനാണ് യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. പരാതി വ്യക്തിപരമായതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടേയെന്നുമുള്ള നിലപാടാണ് കേന്ദ്ര നേതാക്കള്‍ സ്വീകരിച്ചത്. പാര്‍ട്ടി നേതാക്കള്‍ ആരും വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്രനേതാക്കള്‍ നിര്‍ദേശം നല്‍കി.


  • HASH TAGS
  • #binoykodiyeri