ഡ്രോണുകള്‍ പറത്താന്‍ പ്രത്യേക അനുമതി വേണ്ട

സ്വ ലേ

Jun 19, 2019 Wed 06:08 PM

കൊച്ചി: ഡ്രോണുകള്‍ പറത്താന്‍ ഇനി പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കൃത്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ ഡ്രോണ്‍ പറത്തുന്നതിനാണ് നിരോധനം കൊണ്ടുവന്നിരുന്നത്. എന്നാല്‍ 2 കിലോ വരെയുള്ള ഡ്രോണുകള്‍ക്ക് രജിസ്ട്രേഷന്‍ കൂടാതെ ആര്‍ക്കും പറത്താം. മറ്റ് അനുമതികളൊന്നും കൂടാതെ ഡ്രോണുകള്‍ 60 മീറ്റര്‍ വരെ പറത്താനും സാധിക്കും. നിരോധിത മേഖലകളില്‍ ഡ്രോണുകള്‍ പറത്താന്‍ പാടില്ല എന്നു മാത്രം. 


എന്നാല്‍ 2 കിലോ  മുകളിലുള്ള ഡ്രോണുകള്‍ക്ക് രജിസ്ട്രേഷന്‍ കൊണ്ടുവരികയും, ഡ്രോണ്‍ പറത്താന്‍ പ്രത്യേകം അനുമതികള്‍ ആവശ്യവുമാണ്. പരിഷ്‌കരിച്ച നിയമത്തിന്റെ വിശദാംശങ്ങള്‍ ഡിജിസിഐയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.


  • HASH TAGS
  • #camara