ബൂമ്രയ്ക്ക് പ്രിയ്യപ്പെട്ടവള്‍ ആരായിരുന്നു; ട്വിറ്ററില്‍ പങ്കുവച്ച ചിത്രം ചര്‍ച്ചയാകുന്നു

സ്വ ലേ

Jun 19, 2019 Wed 08:06 PM

ജസ്പ്രീത് ബൂമ്ര ട്വിറ്ററില്‍ പങ്കു വെച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. എല്ലാ കാര്യത്തിലും, എന്നെ താങ്ങി നിര്‍ത്തുന്ന ചുമലുകള്‍ എന്ന ക്യാപ്ഷനോടെയാണ് ബൂമ്ര ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്. ചിത്രത്തില്‍ ബൂമ്രയ്‌ക്കൊപ്പം നില്‍ക്കുന്നതാരെന്നാണ് ആരാധകര്‍ ആകാംഷയോടെ തേടുന്നത്.


ട്വീറ്റിന് താഴെ അത് ആരാണെന്ന് അന്വേഷിച്ചുകൊണ്ടുള്ള ചോദ്യങ്ങളും കമന്റുകളും നിറഞ്ഞൊഴുകുകയാണ്. വാത്സല്യത്തോടെ ബൂമ്ര ഒരു സ്ത്രീയുടെ തോളില്‍ കയ്യിട്ട് ഇടനാഴിയിലൂടെ നടക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്. എന്നാല്‍ അത് ബൂമ്രയുടെ അമ്മ ദല്‍ജ്ജിത്ത് കൗറാണെന്നാണ് ആരാധകരിലേറെയും അഭിപ്രായപ്പെടുന്നത്. എഴാം വയസ്സില്‍ പിതാവ് മരിച്ച ബൂമ്രയെ രാജ്യത്തിന്റെ പൊന്നോമനയാക്കിയ അമ്മയെക്കാള്‍ വലിയ മറ്റാരും ബൂമ്രയ്ക്കില്ലെന്നതു തന്നെ അതിനു കാരണം.


  • HASH TAGS
  • #sports