അറസ്റ്റ് ഉണ്ടായേക്കും; മുന്‍കൂര്‍ ജാമ്യത്തിനായ് ബിനോയ് കോടിയേരി

സ്വ ലേ

Jun 19, 2019 Wed 08:35 PM

വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് ബീഹാരി യുവതി ഉന്നയിച്ച കേസില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. പീഡന പരാതിയില്‍ കേസെടുത്തിട്ടുള്ള മുംബൈ ഓഷിവാര പോലീസ് നടപടി ആരംഭിച്ചതായും ബിനോയ്-യുമായി ഫോണില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു വിളിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. യുവതിക്കെതിരെ ബിനോയ് കോടിയേരിയും പോലീസിന് പരാതി നല്‍കിയിരുന്നു. തെറ്റായ ആരോപണം നടത്തി യുവതി ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി. രണ്ടു പരാതികളുടെയും അന്വേഷണം ഒരുപോലെ മുന്നോട്ടു പോവുകയാണ്.
ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തിനകം ഹാജരാകാന്‍ ബിനോയിക്ക് മുംബൈ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്്. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ഇരുവരുടേയും ബാങ്ക് സ്റ്റേറ്റ്മെന്റുകളും അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. യുവതിയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാകും ചോദ്യം ചെയ്യലിനു വേണ്ടി ഹാജരാകാന്‍ ബിനോയിയോട് ആവശ്യപ്പെടുക. സമന്‍സ് അയക്കുന്നതടക്കമുളള നടപടികളിലേക്ക് കടന്നേക്കും.


  • HASH TAGS