പൊലീസ് ഉദ്യോഗസ്ഥയെ തീവച്ച്‌ കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

സ്വ ലേ

Jun 20, 2019 Thu 01:24 AM

ആ​ല​പ്പു​ഴ​:​ ​വ​ള്ളി​കു​ന്നം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​വ​നി​താ​ ​സി​വി​ല്‍​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ര്‍​ ​സൗ​മ്യ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​​ ​ആ​ലു​വ​ ​ട്രാ​ഫി​ക് ​സ്റ്റേ​ഷ​നി​ലെ​ ​സി.​പി.​ഒ​ ​അ​ജാ​സ് (33) മരിച്ചു.പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു


ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ല്‍​ ​ചി​കി​ത്സ​യി​ല്‍​ ​ക​ഴി​യു​ന്ന​ ​അ​ജാ​സി​ന്റെ​ ​വൃ​ക്ക​ക​ളു​ടെ​യും​ ​ശ്വാ​സ​കോ​ശ​ത്തി​ന്റെ​യും​ ​പ്ര​വ​ര്‍​ത്ത​നം​ ​സാ​ധാ​ര​ണ​ ​നി​ല​യി​ല​ല്ലെ​ന്ന് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അജാസിന് ഡ​യാ​ലി​സി​സ് ​ആ​രം​ഭി​ച്ചി​രു​ന്നു.​ .​ 60​ ​ശ​ത​മാ​ന​ത്തോ​ളം​ ​പൊ​ള്ള​ലേറ്റ അജാസ് തീവ്ര പരിചരണ ഐ​സൊ​ലേ​ഷ​ന്‍​ ​വാ​ര്‍​ഡി​ലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്.

അതേസമയം സൗ​മ്യ​യു​ടെ​ ​​ ​സം​സ്കാ​രം​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​ശേ​ഷം​ ​വീ​ട്ടു​വ​ള​പ്പി​ല്‍​ ​ന​ട​ക്കും.


  • HASH TAGS
  • #അജാസ്