പൂര്‍ണ്ണ നഗ്‌നയായി അമലാ പോള്‍, ചിത്രത്തിന്റെ ടീസറിന് 5 മില്ല്യണ്‍ വ്യൂസ്

സ്വ ലേ

Jun 21, 2019 Fri 06:16 PM


'ആടൈ' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി മൂന്നുദിവസത്തിനുള്ളില്‍ 5മില്യണ്‍ വ്യൂസ് കടന്നിരിക്കുന്നു. അമലപോളിനെ നായികയാക്കി രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആടൈ'. 


സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ ടീസറില്‍ ഭയപ്പെട്ട് നഗ്‌നയായി ഇരിക്കുന്ന അമലയെയാണ് കാണുന്നത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണമായത്.


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടോയ്ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായാണ് അമല പ്രത്യക്ഷപ്പെട്ടത്.
  • HASH TAGS
  • #amalapol
  • #aadai