ട്രെയിന്‍ വരുന്നതുകണ്ട് ജീവൻരക്ഷാര്‍ത്ഥം പാളത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ ആള്‍ മരിച്ചു

സ്വ ലേ

Jun 21, 2019 Fri 10:51 PM

കോട്ടയം:  ട്രെയിന്‍ വരുന്നതു കണ്ട്  ജീവൻരക്ഷാര്‍ത്ഥം പാളത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആള്‍ മരിച്ചു. കോട്ടയം -ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്ക് മധ്യേയുള്ള നീലിമംഗലം പാളത്തില്‍ നിന്നാണ് വള്ളിക്കാട് സ്വദേശി സാബു പ്രാണരക്ഷാര്‍ത്ഥം പുഴയിലേക്ക് ചാടിയത്.കോട്ടയത്തുനിന്നും വടക്കോട്ടുവുന്ന  ട്രെയിന്‍ കണ്ട  സാബു ട്രെയിന്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ മീനച്ചിലാറ്റിലേക്ക് ചാടുകയായിരുന്നു.


പോലീസും ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.  പുഴയ്ക്ക് കുറുകെയുള്ള പാളം   വളരെ ഇടുങ്ങിയതായതിനാൽ മുൻപും  ഇവിടെ സമാനമായ രീതിയില്‍ അപകടങ്ങള്‍ നടന്നിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.


  • HASH TAGS
  • #accident