വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി

സ്വ ലേ

Jun 22, 2019 Sat 02:19 AM

ന്യൂഡല്‍ഹി: നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12  എണ്ണത്തില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ജൂണ്‍ ആദ്യവാരമാണ് എറണാകുളം ജില്ലയില്‍ യുവാവിന്  വൈറസ് ബാധ സ്ഥിരീകരിച്ചത്.


 ഇതിനു പിന്നാലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന്  സാമ്പിൾ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും 36 സാമ്ബിളുകള്‍ ശേഖരിച്ചത്തിൽ  12 എണ്ണത്തില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തുകയും ചെയ്‌തു .  കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധന ഫലം ലോക്‌സഭയെ അറിയിച്ചു. 


  • HASH TAGS
  • #നിപ വൈറസ്