മകനെ കൊണ്ട് പൊറുതി മുട്ടി; രാജിക്കൊരുങ്ങി കോടിയേരി

സ്വ ലേ

Jun 22, 2019 Sat 06:55 PM

തിരുവനന്തപുരം: ബിനോയ് കോിടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ രാജിക്കൊരുങ്ങി കോടിയേരി ബാലകൃഷ്ണന്‍. മകനെതിരെ ആരോപണങ്ങള്‍ ഒന്നൊന്നായി വരുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിലായ കോടിയേരി രാജി സന്നദ്ധത അറിയിച്ച് പിണറായിയെ സമീപിച്ചെന്നാണ് സൂചന. 


എന്നാല്‍ സംസ്ഥാന സെക്രട്ടറി ഒഴിയേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി. കോടിയേരി ആരെയും രക്ഷിക്കാനോ ശിക്ഷിക്കാനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം സ്ഥാനമൊഴിയുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും നേതൃത്വം അറിയിച്ചു.
ഇന്ന് ചേരുന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ കോടിയേരി തന്റെ നിലപാട് വിശദീകരിച്ചേക്കും. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പോകുമെന്നും സെക്രട്ടറി സ്ഥാനമൊഴിയുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.


  • HASH TAGS