ട്രംപിനെതിരെ വീണ്ടും ലൈഗിക ആരോപണം; ഷോപ്പിങ് മാളില്‍ പീഡിപ്പിച്ചെന്ന് എഴുത്തുകാരി

സ്വ ലേ

Jun 22, 2019 Sat 07:35 PM

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി ജീന്‍ കരോള്‍. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയാണ് കരോള്‍. അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം പതിനാറോളം പേരാണ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി ഇതുവരെ രംഗത്തുവന്നിട്ടുള്ളത്. 


1995-96 കാലഘട്ടത്തിലാണ് ട്രംപില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്ന് കരോള്‍ തന്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തിയത്. സംഭവം നടക്കുന്ന കാലത്ത് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്നു. ഷോപ്പിങ്ങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളില്‍ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കരോള്‍ ആരോപിച്ചത്. അന്ന് ഭയം കൊണ്ടാണ് താന്‍ പോലീസില്‍ പരാതിപ്പെടാതിരുന്നതെന്നും കരോള്‍ വ്യക്തമാക്കി.


എന്നാല്‍ ആരോപണം നിഷേധിച്ച ട്രംപ് രംഗത്തു വന്നു. കരോളിനെ താന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലെന്നും വാസ്ഥവ വിരുദ്ധമായ ആരോപണമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.


  • HASH TAGS
  • #donaldtrump