ഷമി ഹീറോ ആടാ ഹീറോ; ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

സ്വ ലേ

Jun 23, 2019 Sun 07:25 AM

അഫ്‌ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് നാടകീയ ജയം. അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരത്തിൽ മുഹമ്മദ് ഷമി പുറത്തെടുത്ത ഹാട്രിക് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.


225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ അവസാന ഓവര്‍ വരെ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 213 റണ്‍സിന് അഫ്ഗാന്‍ ഓള്‍ഔട്ടായി. അവസാന ഓവറില്‍ ഹാട്രിക്ക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.


അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടപ്പോള്‍ മുഹമ്മദ് നബി പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. 55 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് ഇന്ത്യയെ വിറപ്പിച്ചത്. 


എന്നാൽ നാലു വിക്കറ്റെടുത്ത ഷമിയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ചേതൻ ശർമയ്ക്കു ശേഷം ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഷമി. 49-മത്തെ ഓവർ യോർക്കറുകൾ എറിഞ്ഞു അഫ്ഗാൻ ബാറ്റ്സ്മാന്മാരെ വരിഞ്ഞു മുറുക്കിയ ബൂംറയുടെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

  • HASH TAGS
  • #sports