സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ 155 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് അനുമതി

സ്വ ലേ

Jun 23, 2019 Sun 08:15 PM

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം അധിക സംവരണം ഉറപ്പാക്കാന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ ഗവ. മെഡിക്കല്‍ കോളേജുകളില്‍ 155 എം.ബി.ബി.എസ് സീറ്റുകള്‍ അധികമായി അനുവദിച്ചു. ആകെ സീറ്റുകളുടെ 10 ശതമാനം സീറ്റുകളാണ് സാമ്പത്തിക സംവണമായി അനുവദിച്ചത്. ഈ സീറ്റുകളിലേക്ക് ഇക്കൊല്ലം തന്നെ പ്രവേശനം നടത്തും. ഇക്കൊല്ലം ഗവ.കോളേജുകളില്‍ പ്രവേശനത്തിന് ലഭ്യമായ എം.ബി.ബി.എസ് സീറ്റുകള്‍ 1455 സീറ്റുകളായി വര്‍ദ്ധിച്ചു.


വര്‍ദ്ധിപ്പിച്ച സീറ്റുകള്‍:

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 50, കോട്ടയം മെഡിക്കല്‍ കോളേജ് 25, എറണാകുളം മെഡിക്കല്‍ കോളേജ് 10,മഞ്ചേരി മെഡിക്കല്‍ കോളേജ് 10,കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് 10,തൃശൂര്‍ മെഡിക്കല്‍ കോളേജ് 25, ആലപ്പുഴ മെഡിക്കല്‍ കോളേജ് 25 എന്നിങ്ങനെയാണ് 


  • HASH TAGS
  • #mbbs