ബിനോയ് കോടിയേരിക്കെതിരായ കുരുക്ക് മുറുകുന്നു; ബാങ്കിടപാടിന്റെ രേഖ ഹാജരാക്കി യുവതി

സ്വ ലേ

Jun 23, 2019 Sun 10:21 PM

മുംബൈ: ബിനോയി കോടിയേരിക്കെതിരായ ലൈംഗികാരോപണ കേസില്‍  ബാങ്കിടപാടിന്റെ രേഖകൾ ഹാജരാക്കി യുവതി. ബാങ്ക് പാസ്ബുക്കിൽ  ഭര്‍ത്താവിന്റെ പേര്  ബിനോയി എന്നാണ്  രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ്  പല തവണ പണമയച്ച തെളിവുകളും യുവതി പോലീസിന് കൈമാറി.


50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ യുവതിക്ക് പലപ്പോഴായി കൈമാറിയതായി മുംബൈ പോലീസ് അറിയിച്ചു.ബിനോയി യുവതിക്കൊപ്പം താമസിച്ചിരുന്നതിന്റെ തെളിവുകളും ലഭിച്ചിരുന്നുവെന്ന് മുംബൈ ഓഷിവാര പോലീസ് വ്യക്തമാക്കി

  • HASH TAGS
  • #binoykodiyeri