ബിനോയ് വിഷയം കോടിയേരി ബാലകൃഷ്​ണന് നേരത്തെ അറിയാമായിരുന്നുവെന്ന്​ അഭിഭാഷകൻ

സ്വന്തം ലേഖകന്‍

Jun 24, 2019 Mon 05:51 PM

മുംബൈ:  പരാതി നല്‍കിയ യുവതിയുമായുള്ള ബിനോയ് കോടിയേരിയുടെ ബന്ധത്തെ കുറിച്ച്‌​  കോടിയേരി ബാലകൃഷ്​ണന്‍ നേരത്തെ അറിയമായിരുന്നെന്ന്  അഭിഭാഷക​ൻ വെളിപ്പെടുത്തി.. ബിനോയിയും​ യുവതിയുമായുള്ള ബന്ധം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന  കോടിയേരിയുടെ വാദം.


 എന്നാൽ​  അഭിഭാഷന്‍ കെ.പി ശ്രീജിത്ത്​ നല്‍കിയ ​വെളിപ്പെടുത്തലിൽ  ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി മുംബൈയിലെ തന്‍റെ ഓഫീസില്‍ വെച്ച്‌​ ചര്‍ച്ച നടത്തിയെന്നും പിന്നീട്​ ഇക്കാര്യം കോടിയേരിയെ ഫോണില്‍ വിളിച്ച്‌​ നേരിട്ട്​ അറിയി​ച്ചതായും​ അഭിഭാഷന്‍ കെ.പി ശ്രീജിത്ത് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു   • HASH TAGS
  • #kodiyeri