മോദി വിളിച്ചു; ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങി എ.പി അബ്ദുള്ളക്കുട്ടി

സ്വ ലേ

Jun 24, 2019 Mon 10:33 PM

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി എ.പി അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി. മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.


അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുന്നതില്‍ സന്തോഷം മാത്രമേയുള്ളുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി ബിജെപിയില്‍ പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 


പ്രധാനമന്ത്രിയുടെ ഗുജറാത്ത് വികസനത്തെ കുറിച്ച് പ്രശംസിച്ച് സംസാരിച്ചതിന് സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് ശേഷമായിരുന്നു അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ എത്തിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസും കൈവിട്ടതോടെ ബിജെപിയില്‍ സ്ഥാനമുറപ്പിക്കാനുള്ള തീരുമാനത്തിലേക്കെത്തുകയായിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുകയാണ് അബ്ദുള്ളക്കുട്ടി.


  • HASH TAGS
  • #bjp
  • #apabdullakkutty