ബിനോയ് കോടിയേരിക്കെതിരെ നടപടിക്കില്ലെന്ന് ആവര്‍ത്തിച്ച് ജോസഫൈന്‍

സ്വ ലേ

Jun 24, 2019 Mon 10:56 PM

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെടേണ്ടത് ദേശീയ വനിതാ കമ്മിഷനാണെന്ന് ആവര്‍ത്തിച്ച് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. യുവതി പരാതി നല്‍കിയാല്‍ ആ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജോസഫൈന്‍ വ്യക്തമാക്കി. ബിനോയ്‌ക്കെതിരായി ശക്തമായ തെളിവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അധ്യക്ഷയുടെ പ്രസ്താവന.


ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും തെറ്റ് ചെയ്തവന്‍ എന്തായാലും ശിക്ഷ അനുഭവിക്കുമെന്നാണ് തന്റെ അഭിപ്രായമെന്നും ജോസഫൈന്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള മറുപടികളല്ല സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും, ബിനോയ് കൊടിയേരിയെ പോലെയുള്ള പ്രമുഖരെ തൊട്ട് കളിക്കാന്‍ ജോസഫൈന്‍ ഭയക്കുന്നുവെന്നും വ്യക്തമാക്കി നിരവധി പ്രമുഖര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തുകയും ചെയ്തു.  • HASH TAGS
  • #binoykodiyeri
  • #josephine