വാഴപ്പഴം പൊട്ടിയാല്‍ എന്തു സംഭവിക്കും! വാഴപ്പഴം ചൂണ്ടി ബാങ്ക് കവര്‍ന്ന കള്ളന്‍

സ്വ ലേ

Jun 24, 2019 Mon 11:25 PM

സിഐഡി മൂസ സിനിമയില്‍ കള്ളനെ ഉലക്ക ചൂണ്ടി കീഴ്‌പെടുത്തുന്ന സീന്‍  അധികമാരും മറന്നു കാണില്ല. എന്നാല്‍ ബാങ്കില്‍ നിന്നും കൊള്ള നടത്താനായി  വാഴപ്പഴം ഉപയോഗിച്ച റിയല്‍ കള്ളനെ കാണാം. യു.കെയിലാണ് സംഭവം നടന്നത്.


പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കിയ വാഴപ്പഴം കാണിച്ച് തോക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച്് ബാങ്കില്‍ നിന്നും 1,000 പൗണ്ട് ആണ് കള്ളന്‍ തട്ടിയെടുത്തത്. ഏകദേശം 88,623.50 ഇന്ത്യന്‍ രൂപ. അമ്പതു വയസ്സുകാരനായ ലോറന്‍സ് ജെയിംസ് വോണ്ടെര്‍ഡെല്‍ ആണ് സിനിമയിലെ കോമഡി രംഗങ്ങളെ ഒര്‍മപ്പെടുത്തും തരത്തിലുള്ള കവര്‍ച്ചയുമായി കൗതുകമായത്. പ്രമുഖ അന്താരാഷ്ട്ര പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.


എന്നാല്‍ കവര്‍ച്ച കഴിഞ്ഞയുടനെ ഇയാള്‍ സ്റ്റേഷനില്‍ പോയി തന്റെ കുറ്റം ഏറ്റു പറയുകയായിരുന്നു. തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഇയാള്‍ പോലീസിനോട് ആവശ്യപ്പെട്ടു. കുറ്റം ചെയ്തു കഴിഞ്ഞ ഉടനെ ഇയാള്‍ക്ക് കുറ്റബോധം ഉണ്ടായതിനാലായിരിക്കാം ഏറ്റു പറയാന്‍ വന്നതെന്ന് പോലീസ് പറഞ്ഞു.


  • HASH TAGS
  • #robbery
  • #bananagun