അധ്യക്ഷസ്ഥാനത്തേക്ക് ആളെ കണ്ടെത്താൻ കഴിയാതെ കോണ്‍ഗ്രസ്

സ്വ ലേ

Jun 25, 2019 Tue 07:03 PM

ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആളെ  കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ്.  രാഹുല്‍ ഗാന്ധി  കോൺഗ്രസ് നേതൃത്വത്തിന് നല്‍കിയ സമയം ഇന്ന് അവസാനിക്കും. രാജി  നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടുതവണയും ദയനീയമായി പരാജയപ്പെട്ടതോടെയാണ് രാഹുല്‍ തന്റെ രാജി സന്നദ്ധത അറിയിച്ചത്. പാര്‍ട്ടിയെ നയിക്കാന്‍ ഇനി താനില്ലെന്നു തുറന്നടിച്ച രാഹുല്‍ ഒരു മാസത്തിനകം അധ്യക്ഷസ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്താന്‍ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അധ്യക്ഷ പദവിയില്‍ തുടരുന്നതിനു രാഹുലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രവര്‍ത്തക സമിതി വീണ്ടും വിളിച്ചുചേര്‍ക്കുന്നതു പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്

  • HASH TAGS
  • #congress
  • #2019election
  • #rahulgandhi
  • #priyangagandhi