പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിവീഴ്ത്തി

സ്വ ലേ

Jun 25, 2019 Tue 08:07 PM

പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ്  കുത്തിവീഴ്ത്തി. കോയമ്പത്തൂരില്‍ വെച്ചാണ് പാലക്കാട് സ്വദേശിനിക്ക് കുത്തേറ്റത്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.  പെണ്‍കുട്ടിയെ കുത്തിയ യുവാവ് പിടിയിലായി. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് പിടിയിലായത്. കോയമ്പത്തൂരില്‍ ആര്‍ എസ് പുരം എന്ന സ്ഥലത്തു വെച്ച്  കഴിഞ്ഞദിവസം വൈകുന്നേരമാണ് പെണ്കുട്ടിയ്ക്ക്കുത്തേറ്റത്. യുവതിയെ കുത്തിവീഴ്ത്തിയശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. 

  • HASH TAGS
  • #accident
  • #palakkad