ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങി 'അമ്മ'

സ്വന്തം ലേഖകന്‍

Jun 26, 2019 Wed 12:52 AM

കൊച്ചി :  ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങി താരസംഘടനയായ അമ്മ. സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കാനൊരുങ്ങുകയാണ് താരസംഘടന. സംഘടനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതാണ് ഭരണ ഘടനാ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാല് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിനോടപ്പം  സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീയ്ക്ക് നല്‍കുക തുടങ്ങിയ ഭേദഗതികളാണ് വരുത്തുക..


സുപ്രീം കോടതിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഭരണഘടന ഭേദഗതി ചെയ്യുക എന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. 


  • HASH TAGS