ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; ഉത്തരവ് നടപ്പാക്കാനുറച്ച് സര്‍ക്കാര്‍

സ്വ ലേ

Jun 26, 2019 Wed 08:14 PM

കോച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളുടെ സംയോജന നടപടികള്‍ക്ക് തുടക്കം കുറിച്ചെങ്കിലും സ്റ്റേ മൂലം നടപടികള്‍ നിലച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി അജി ഫിലിപ്പ് കോടതിയെ സമീപിച്ചത്.


ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനും നായര്‍ സര്‍വീസ് സൊസൈറ്റിയും ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലായിരുന്നു സ്റ്റേ. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ പ്രതിശേധങ്ങളുമായി രംഗത്തു വന്നിരുന്നു. 


സ്റ്റേ ഉത്തരവ് ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷന്‍ ഓഫീസിനെ നിശ്ചലമാക്കിയതായി സര്‍ക്കാരിന്റെ അപേക്ഷയില്‍ പറയുന്നു. സ്‌കൂളുകളിലെ ഓഫീസ് പ്രവര്‍ത്തനത്തെയും പരോക്ഷമായി വിദ്യാര്‍ഥികളെയും ഇത് ബാധിക്കും. അക്കാദമിക വര്‍ഷം നീളും.


  • HASH TAGS
  • #kadarcommittyreport
  • #highcourt