രാജിയില്‍ മാറ്റമില്ല; കുലുങ്ങാതെ രാഹുല്‍

സ്വ ലേ

Jun 26, 2019 Wed 10:02 PM

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്ക്കുന്ന തീരുമാനം മാറ്റാതെ രാഹുല്‍ ഗാന്ധി. അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും രാഹുല്‍ ഇതില്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.


തെരഞ്ഞെടുപ്പിലെ തോല്‍വി ഒരാളുടെ തലയില്‍ കെട്ടിവയ്ക്കാനാവില്ലെന്ന് ശശി തരൂരും മനീഷ് തിവാരിയും യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ആള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്നാണ് രാഹുലിന്റെ തീരുമാനം.


  • HASH TAGS
  • #rahulgandi