പ്രളയപുനരധിവാസം; വ്യക്തമായ കണക്കുകള്‍ ആവശ്യപ്പെട്ട്് ഹൈക്കോടതി

സ്വ ലേ

Jun 26, 2019 Wed 10:26 PM

കൊച്ചി: പ്രളയപുനരധിവാസത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസ ഫണ്ട് വേണ്ട രീതിയില്‍ വിനിയോഗിച്ചില്ല എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത് എന്നത് ശ്രദ്ധേയമാണ്. പുനരധിവാസത്തിലെ കണക്കുകള്‍ വ്യക്തമാക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി മെമ്പറാണ് സര്‍ക്കാരിനുവേണ്ടി ഇന്ന് ഹൈക്കോടതിയില്‍ ഹാജരായത്. പുനരധിവാസത്തിന് അര്‍ഹരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ജില്ലാ കളക്ടറുടെ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയിക്കാത്തവര്‍ക്ക് വില്ലേജ് ഓഫീസില്‍ രേഖകള്‍ ലഭ്യമാക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ ഹൈക്കോടതിയെ അറിയിച്ചു. 


  • HASH TAGS