കക്ഷി അമ്മിണിപ്പിള്ളയിലെ പുതിയ പോസ്റ്റര്‍ പുറത്ത്; 28ന് ചിത്രം തിയേറ്ററില്‍

സ്വ ലേ

Jun 26, 2019 Wed 11:00 PM

ആസിഫ് അലി അഭിഭാഷകന്റെ വേഷത്തില്‍ എത്തുന്ന ചിത്രമായ ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ളയിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അശ്വതി മനോഹരന്‍ ആണ് ചിത്രത്തില്‍ ആസിഫ് അലിയുടെ നായിക.
സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മാണം. ദിന്‍ജിത്ത് അയ്യത്താര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂണ്‍ 28 -ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, ഷിബില, സരസ ബാലുശേരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 


  • HASH TAGS
  • #kakshiamminippilla
  • #newposterout