ഷമിയെ ടീമില്‍ നിലനിര്‍ത്തും, ഋഷഭ് പന്തിനും സാധ്യത

സ്വ ലേ

Jun 27, 2019 Thu 07:31 PM

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇന്നിറങ്ങുകയാണ്. കഴിഞ്ഞ അഫ്ഗാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ മധ്യനിര പതറിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയേറെയാണ്. അഫ്ഗാനെതിരെ ഋഷഭ് പന്തിനെ ഇറക്കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 


ഇന്നത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയ് ശങ്കറിനെ മാറ്റി പകരം പന്തിനെ പരീക്ഷിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ പരിക്കുമൂലം ടീമിലുണ്ടാവാതിരുന്ന ഭുവനേശ്വറിന് പകരം ടീമിലെത്തിയ മുഹമ്മദ് ഷമി ഹാട്രിക് നേട്ടത്തോടെ മികച്ച ഫോമിലാണ്. ഭുവിയുടെ പരിക്ക് മാറിയിട്ടുണ്ടെങ്കിലും ഷമിയെ തന്നെ ഇന്നും നില നിര്‍ത്തിയേക്കാനാണ് സാധ്യതകള്‍.
  • HASH TAGS