ദോശയ്ക്കു പിന്നാലെ കട്ടന്‍കാപ്പിയുമായി ബാബുരാജ്

സ്വ ലേ

Jun 27, 2019 Thu 08:05 PM

ആഷിക്ക് അബു ഒരുക്കിയ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗവുമായി ബാബു രാജ് എത്തുന്നു. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്  ആണ് അതേ കഥാപാത്രമായി അഭിനയിച്ച് ഈ സിനിമ സംവിധാനം ചെയ്യുന്നത്.


ദോശയുണ്ടാക്കിയ കഥയാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പറയുന്നതെങ്കില്‍ ഒരു പ്രണയമുണ്ടാക്കിയ കഥയാണ് 'ബ്ലാക്ക് കോഫി'. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‌ലൈന്‍. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെണ്‍കുട്ടികളുള്ള ഫ്‌ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണു ബ്ലാക്ക് കോഫി തുടങ്ങുന്നത്.


ചിത്രത്തിന്റെ തിരക്കഥയും ബാബുരാജ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്. കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും. രചന നാരായണന്‍ കുട്ടി, ഒവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്. ഓര്‍മ ബോസ് ആണ് കഥ. ചിത്രത്തില്‍ ആഷിക്ക് അബു അതിഥിതാരമായി എത്തുന്നുണ്ട്.


രചന നാരായണന്‍ കുട്ടി, ഒവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങി നായികമാരുടെ നിരയും സിനിമയിലുണ്ട്.  • HASH TAGS
  • #blackcoffe
  • #malayalam
  • #fil
  • #baburaj