നിഷ്‌കളങ്കരുടെ അവസ്ഥ ഇതു തന്നെ, സോഷ്യല്‍ മീഡിയയില്‍ വൈറലായി രാജിക്കത്ത്

സ്വ ലേ

Jun 27, 2019 Thu 08:45 PM

നിഷ്‌കളങ്കയായ ഒരു കുട്ടി തന്റെ അദ്ധ്യാപികയ്ക്ക് എഴുതിയ രാജിക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അധ്യാപികയും കവയത്രിയുമായ നിഷ നാരായണനാണ് കുട്ടിയുടെ അനുവാദത്തോടെ ഈ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ശ്രേയ എന്ന ഈ കുട്ടി ടീച്ചര്‍ക്ക് എഴുതിയ രാജികത്തിന്റെ കാരണം താന്‍ പറയുന്നത് ക്ലാസിലെ ആരും കേള്‍ക്കുന്നുല്ല എന്നതാണ്.  


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:


'അവളുടെ ഐഡെന്റിറ്റിയെ ഞാന്‍ ആദരിക്കുന്നു. ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍, ഉദ്ദേശിച്ചിട്ടില്ല. ക്ലാസിലെ അവളുടെ ഉത്തരവാദിത്വത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍.' 


കത്തിന്റെ ഫോട്ടോയടക്കമായിരുന്നു ടീച്ചറുടെ ഫേസ്ബുക്ക്് പോസ്റ്റ്. എന്നാല്‍ ഈ കത്തിനെ രാഷ്ട്രീയ സംഭവങ്ങളുമായി താരതമ്യം ചെയ്തു കൊണ്ടാണ് കമന്റുകളും ഷെയറുകളും നിറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെയും രാഹുല്‍ ഗാന്ധിയെയും ഇതിനോട് ഉപമിക്കുകയാണ് മിക്കവരും.  • HASH TAGS
  • #nishanarayanan
  • #fbpost