ബജറ്റിന് മുമ്പ് മന്‍മോഹന്‍ സിങ്ങിനെ കാണാനെത്തി നിര്‍മ്മല സീതാരാമന്‍

സ്വ ലേ

Jun 27, 2019 Thu 09:26 PM

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടികാഴ്ച നടത്തി. കേന്ദ്ര ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. ബജറ്റ് അവതരണം നടക്കുന്ന ദിവസം മന്‍മോഹന്‍ സിങ്ങിനെ പാര്‍ലമെന്റിലേക്ക് ക്ഷണിക്കാനാണ് ധനമന്ത്രി എത്തിയതെന്നാണ് സൂചന. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയത്താണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 


ഒന്നാം മോദി സര്‍ക്കാറിന്റെ പല സാമ്പത്തിക നയങ്ങളെയും മന്‍മോഹന്‍ സിങ്ങ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നോട്ടു നിരോധനമുള്‍പ്പടെയുള്ള സര്‍ക്കാര്‍ നയങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മന്‍മോഹന്‍ സിങ്ങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങളും ശ്രദ്ധക്കപ്പെട്ടിരുന്നു. 


ജി.ഡി.പി വളര്‍ച്ചാ നിരക്കിലെ കുറവും തൊഴിലില്ലായ്മയുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇത് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


  • HASH TAGS
  • #manmohansing
  • #nirmala