ടോസ് നേടി; ബാറ്റിങ്ങ് തെരഞ്ഞെടുത്ത് ഇന്ത്യ

സ്വ ലേ

Jun 27, 2019 Thu 10:12 PM

മാഞ്ചെസ്റ്റര്‍ : ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.


പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി മുഹമ്മദ് ഷമിയെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. മറ്റ് മാറ്റങ്ങളൊന്നും ടീമിലില്ല. ഋഷഭ് പന്തിന് അവസരം നല്‍കുമോ എന്നതായിരുന്നു ഇന്ത്യന്‍ ആരാധകരുടെ ആകാംഷ. എന്നാല്‍ വിന്നിംഗ് കോപിനേഷനില്‍ മാറ്റം വരുത്താന്‍ നായകന്‍ കോഹ്ലി തയാറായില്ല.

ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീന് ഈ മത്സരം ജയിച്ചേ തീരൂ. ആറു കളികളില്‍ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിന്‍ഡീസിന്റെ സമ്പാദ്യം.


  • HASH TAGS