പീഡന പരാതിയിൽ ബിനോയ്‌ കോടിയേരിക്കെതിരെ കൂടുതൽ തെളിവുമായി യുവതി രംഗത്ത്

സ്വ ലേ

Jun 28, 2019 Fri 12:18 AM

മുംബൈ:പീഡന പരാതിയിൽ  ബിനോയ്ക്കെതിരെ കൂടുതൽ തെളിവുകളുമായി യുവതി. തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്‍റെ രേഖകളാണ് യുവതി പുറത്തുവിട്ടത്.സ്വന്തം ഇമെയിൽ ഐഡിയിൽ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയത് എന്നത്  രേഖകളിൽ  വ്യക്തമാണ്. യുവതിയുടെ ബിസിനസ് മെയിൽ ഐഡിയിലേക്കാണ് വിസ അയച്ചത്.  2015 ഏപ്രിൽ 21നാണ് ബിനോയ് വിസ അയച്ച് നല്‍കിയത്. വിസയ്ക്കൊപ്പം ദുബായ് സന്ദർശിക്കാൻ വിമാന ടിക്കറ്റുകളും ഇ മെയിൽ വഴി അയച്ച് നൽകിയിട്ടുണ്ട്.

  • HASH TAGS
  • #kodiyeri
  • #binoykodiyeri
  • #case