ഉരുട്ടിക്കൊല; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

സ്വ ലേ

Jun 28, 2019 Fri 06:19 PM

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സബ്ജയിലില്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. പ്രതികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.


ജൂണ്‍ 16ന് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ കഴിഞ്ഞ 21നാണ് പീരുമേട് സബ്ജയില്‍ കഴിയവെ മരിച്ചത്.പൊലീസിന്റെ കസ്റ്റഡി മര്‍ദനമാണ് മരണ കാരണമെന്ന് നേരത്തെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.


  • HASH TAGS
  • #custudymurder